സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജ്ജി സമർപ്പിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജ്ജി സമർപ്പിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സുപ്രീം കോടതിയില്‍ ഹര്‍ജ്ജി നൽകി. ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജ്ജിയിലെ ആവശ്യം. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലും അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അക്കാ‌ദമി ചെയര്‍മാൻ രഞ്ജിത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും രഞ്ജിത്തിന്‍റെ ഇടപെടലുകള്‍ സംബന്ധിച്ച്‌ ജൂറി അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജ്ജിയില്‍ പറയുന്നു. ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലിജീഷ് മുല്ലേഴത്ത് നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നിസാരമായ ആരോപണങ്ങളാണ് ഹര്‍ജ്ജിക്കാരൻ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജ്ജി ഹൈക്കോടതി തള്ളിയത്. ഹര്‍ജ്ജിക്കാരൻ സമര്‍പ്പിച്ച രേഖകളില്‍ പുരസ്കാര നിര്‍ണ്ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ ഇടപെട്ടു എന്നതിന് പര്യാപ്തമായ തെളിവുകളില്ലെന്നും പരാതിയുള്ള ജൂറിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നു എന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.