ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു
രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ ചിങ്ങം ഒന്നുമുതല്‍ വിതരണം തുടങ്ങും. ആഗസ്റ്റ് 23ന് വിതരണം പൂര്‍ത്തിയാക്കും. 60 ലക്ഷത്തോളം പേര്‍ക്ക് 3200രൂപ വീതമാണ് ലഭിക്കുക. വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങള്‍ക്ക് പെൻഷൻ നല്‍കാൻ 212കോടിയുള്‍പ്പെടെ 1762 കോടിയാണ് അനുവദിച്ചത്. മേയ്, ജൂണ്‍ മാസങ്ങളിലെ കുടിശ്ശികയാണ് ഓണത്തിന് വിതരണം ചെയ്യുന്നത്. ഓണത്തിന് മൂന്ന് മാസത്തെ കുടിശ്ശിക വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക ഞെരുക്കം തിരിച്ചടിയായി.
Photo Courtesy : Google/ images are subject to copyright

