ഉദ്ഘാടനവേദിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി

ഉദ്ഘാടനവേദിയിൽ  നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ  ഇറങ്ങിപ്പോയി

ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടന വേദിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിപ്പോയി. പ്രസംഗിച്ച്‌ തീരുന്നതിന് മുൻപ് അനൗണ്‍സ്‌മെന്റ്‌ നടത്തിയതില്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. സംസാരം അവസാനിപ്പിക്കുന്നതിന് മുൻപ് അടുത്തയാളെ സംസാരിക്കാന്‍ വിളിച്ചതിലുള്ള അതൃപ്തി രേഖപ്പെടുത്തിയാണ് മുഖ്യമന്ത്രി വേദി വിട്ടത്. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍ എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് പൂര്‍ത്തിയാകുന്നതിന് മുൻപ് കെട്ടിടംപണിത കരാറുകാരനെയടക്കം ഉപഹാരം നല്‍കാന്‍ വിളിക്കുന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങുകയായിരുന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.

മുഖ്യമന്ത്രി സംസാരിച്ച്‌ അവസാനിപ്പിച്ചുവെന്ന് കരുതിയാണ് അനൗണ്‍സ്‌മെന്റ് തുടങ്ങിയതെന്നാണ് അനൗണ്‍സര്‍ പറയുന്നത്. മുഖ്യമന്ത്രി തുടര്‍പരിപാടികളിലും പങ്കെടുത്തില്ല. വേദിയുടെ പുറകിലായിരുന്നു അനൗണ്‍സര്‍. മറ്റ് ഭാരവാഹികള്‍ ഇതില്‍ ഇടപെട്ടെങ്കിലും ക്ഷുപിതനായി മുഖ്യമന്ത്രി വേദി വിടുകയായിരുന്നു. നേരത്തെ ഉദ്ഘാടനപ്രസംഗത്തില്‍ സഹകരണ മേഖലയ്ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശ്ശിച്ചിരുന്നു. സഹകരണ മേഖലയെ തകര്‍ക്കാൻ ദുഷ്ടലാക്കോടെ ചിലര്‍ ശ്രമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശ്ശനം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സഹകരണ മേഖലയാകെ മോശമാണെന്ന് ചിത്രീകരിക്കുന്നു. അന്വേഷണത്തിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുന്നു. സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.