മയക്കുമരുന്നുമായി ആസാം യുവതി അറസ്റ്റിൽ

മയക്കുമരുന്നുമായി ആസാം യുവതി അറസ്റ്റിൽ

അടിവസ്ത്രത്തിനുള്ളില്‍ ഹെറോയിൻ ഒളിപ്പിച്ച്‌ ട്രെയിൻ മാര്‍‌ഗ്ഗം കടത്താൻ ശ്രമിച്ച യുവതി പിടിയില്‍. അസാം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശി അസ്മര കാത്തൂണ്‍ (22) ആണ് പിടിയിലായത് തൃശൂര്‍ റെയില്‍വേസ്റ്റേഷൻ പരിസരത്ത് നിന്നാണ് 9.66 ഗ്രാം ഹെറോയിനുമായി അസ്‌മരയെ എക്സൈസ് അറസ്റ്റ് ചെയ്തത്.ഉത്തരേന്ത്യൻ തൊഴിലാളികളെ ഉപയോഗിച്ച്‌ സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി വൻതോതില്‍ ലഹരിയെത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഹെറോയിനുമായി എത്തിയ യുവതി സാധനം കൈമാറുന്നതിനായി പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍ക്കവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് യുവതി ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.

കൂടാതെ ചേര്‍ത്തലയില്‍ അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ ഇന്ന് പിടിയിലായിരുന്നു. മാവേലിക്കര പള്ളിക്കല്‍ സ്വദേശി പ്രവീണ്‍ (23), ചാരുംമൂട് വെട്ടത്ത് ചിറയിരം അനന്തകൃഷ്ണൻ (24), തെക്കേക്കര ശാന്ത് ഭവനില്‍ മിഥുൻ (24), ഭരണിക്കാവ് സജിത് ഭവനില്‍ സജിത് (21) എന്നിവരാണ് . ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ത്തല പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കായംകുളത്തേക്ക് ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുമെന്ന് പൊലീസ് പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.