യു എസ് ഓപ്പൺ പുരുഷസിംഗിൾസ് കിരീടം ജോക്കോവിച്ചിന്
ഗ്രാൻഡ്സ്ലാം കിരീടനേട്ടങ്ങളില്‍ പുതിയ റെക്കോഡ് രചിച്ച ജോക്കോയ്ക്ക് യു എസ് ഓപ്പണിലും കിരീടനേട്ടം.മൂന്നാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വെദേവിനോട് നേരിട്ടുള്ള സെറ്റുകളില്‍ 6-3, 7-6(7/5),6-3 എന്നീ സ്കോറുകള്‍ക്കാണ് സെര്‍ബിയൻ താരത്തിന്റെ തിളങ്ങുന്ന വിജയം. രണ്ടുവര്‍ഷം മുൻപ് യു.എസ് ഓപ്പണില്‍ ഫൈനലിലെത്തിയ ജോക്കോ അന്ന് മെദ്വദേവിനോട് പരാജയപ്പെട്ടിരുന്നു. ആ തോല്‍വിക്ക് മധുരപ്രതികാരവുമായി ഇന്നത്തെ വിജയം. ഇതോടെ ഓസ്ട്രേലിയൻ വനിതാടെന്നീസ് ഇതിഹാസം മാര്‍ഗരെറ്റ് കോര്‍ട്ടിന്റെ 24 ഗ്രാൻഡ്സ്ലാം വിജയം എന്ന റെക്കോഡിന് ഒപ്പമെത്തി ജോക്കോവിച്ച്. മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങള്‍ തുടരെ നാലുവട്ടം ജയിക്കുന്ന ആദ്യ കളിക്കാരനെന്ന അപൂര്വ്വറെക്കോഡും ജോക്കോവിച്ച് സ്വന്തമാക്കി. ആര്‍തര്‍ അഷെ സ്റ്റേഡിയത്തിലെ ഈ വിജയത്തിലൂടെ ലോക ഒന്നാംനമ്പര്‍ പദവിയിലേക്ക് ജോക്കോ വീണ്ടും എത്തി.
Photo Courtesy : Google/ images are subject to copyright