6.84 കോടി ആദായനികുതി റിട്ടേണുകൾ പരിശോധിച്ചു, 88 ശതമാനത്തിലും നടപടി പൂർത്തിയാക്കി ആദായനികുതിവകുപ്പ്

6.84 കോടി ആദായനികുതി റിട്ടേണുകൾ  പരിശോധിച്ചു, 88 ശതമാനത്തിലും നടപടി പൂർത്തിയാക്കി ആദായനികുതിവകുപ്പ്

ആദായനികുതി റിട്ടേണുകളുടെ (ഐടിആര്‍) നടപടിക്രമങ്ങള്‍ വേഗത്തിലും കാര്യക്ഷമമാക്കിയും ആദായനികുതിവകുപ്പ്. 2023-24 മൂല്യനിര്‍ണ്ണയവര്‍ഷത്തില്‍ 6.98 കോടി ആദായനികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. അവയില്‍ 6.84 കോടി ആദായനികുതി റിട്ടേണുകള്‍ പരിശോധിച്ചുറപ്പിച്ചു. 05.09.2023 വരെ 6 കോടിയിലധികം ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇതു പരിശോധിച്ചുറപ്പിച്ച 88 ശതമാനത്തിലധികം ആദായനികുതി റിട്ടേണുകളുടെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി . മൂല്യനിര്‍ണ്ണയ വര്‍ഷത്തില്‍ 2.45 കോടിയിലധികം റീഫണ്ടുകളാണ് ഇതിനകം നല്‍കിയത്.
തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ സേവനങ്ങള്‍ നികുതിദായകര്‍ക്ക് നല്‍കാനുള്ള വകുപ്പിന്റെ ശ്രമങ്ങള്‍ തുടര്‍ച്ചയായി ശക്തിപ്പെടുത്തുകയാണ്. ഇതിന് അനുസൃതമായി സമര്‍പ്പിച്ച റിട്ടേണുകള്‍ക്ക് 2019-20 മൂല്യനിര്‍ണ്ണയ വര്‍ഷത്തിലെ 82 ദിവസത്തെയും 2022-23 വര്‍ഷത്തിലെ 16 ദിവസത്തെയും അപേക്ഷിച്ച്‌, ഐടിആറുകളുടെ ശരാശരി നടപടിക്രമസമയം (പരിശോധിച്ചതിന് ശേഷം) 2023-24 മൂല്യനിര്‍ണ്ണയ വര്‍ഷത്തില്‍ 10 ദിവസമായി കുറച്ചിട്ടുണ്ട്. നികുതിദായകരുടെ ഭാഗത്തുനിന്ന് ചില വിവരങ്ങള്‍/നടപടികള്‍ ലഭിക്കാത്തതിനാല്‍ വകുപ്പിന് ഇനിപ്പറയുന്ന വിഭാഗത്തിലുള്ള ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലയെന്നത് പ്രസക്തമാണ്: 2023-24 മൂല്യനിര്‍ണയ വര്‍ഷത്തില്‍ ഏകദേശം 14 ലക്ഷം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും 04.09.2023 വരെ അവ നികുതിദായകര്‍ പരിശോധിച്ചുറപ്പിച്ചിട്ടില്ല. റിട്ടേണുകള്‍ പരിശോധിച്ചുറപ്പിക്കുന്നതില്‍ പരാജയപ്പെടുന്നത് നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാക്കുന്നു, കാരണം നികുതിദായകന്റെ പരിശോധിച്ചുറപ്പിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ റിട്ടേണ്‍ നടപടിക്രമങ്ങള്‍ക്കായി സ്വീകരിക്കാന്‍ കഴിയൂ. വെരിഫിക്കേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നികുതിദായകരോട് വകുപ്പ് അഭ്യര്‍ഥിച്ചു. പരിശോധിച്ചുറപ്പിച്ച ഏകദേശം 12 ലക്ഷം ആദായനികുതി റിട്ടേണുകളുണ്ട്. അവയില്‍ വകുപ്പ് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനായി നികുതിദായകര്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത ഇഫയലിങ് അക്കൗണ്ടുകള്‍ വഴി ആവശ്യമായ സന്ദേശം അയച്ചിട്ടുണ്ട്. നികുതിദായകര്‍ അത്തരം ആശയവിനിമയങ്ങളോട് വേഗത്തില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി റിട്ടേണുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും റീഫണ്ടുകള്‍ നിര്‍ണയിക്കുകയും ചെയ്ത നിരവധി കേസുകള്‍ ഉണ്ട്. എന്നാല്‍ നികുതിദായകര്‍ റീഫണ്ട് നല്‍കേണ്ട അവരുടെ ബാങ്ക് അക്കൗണ്ട് ഇതുവരെ സാധൂകരിക്കാത്തതിനാല്‍ ആദായനികുതി വകുപ്പിന് അവ വിതരണം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.