ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും

ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും

ആലുവയ്‌ക്കും കളമശ്ശേരിയ്‌ക്കുമിടയിലെ റെയില്‍വേ പാലത്തിന്റൈ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു .
സെപ്റ്റംബർ 11, 25 ദിവസങ്ങളിലാണ് മാറ്റം. കൂടാതെ മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് സെപ്റ്റംബർ 8,19,29 തീയതികളിലായി മുക്കാല്‍ മണിക്കൂറോളം വൈകിയേക്കും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി 12-ാം തീയതി അരമണിക്കൂറും വൈകുമെന്നും റെയില്‍വേ അറിയിച്ചു. അതേസമയം ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിനും, ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസിനും ഓരോ സ്ലീപ്പര്‍ കോച്ചും ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചും അധികമായി അനുവദിച്ചുവെന്ന് റെയില്‍വേ അറിയിച്ചിരുന്നു. ഇതോടെ 11 സ്ലീപ്പര്‍ കോച്ചുകളും 7 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകളും ഉള്‍പ്പെടെ 23 കോച്ചുകളായി മാറ്റി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.