ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ഡൽഹി കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു
ഭാര്യ മാനസികമായി പീഡിപ്പിക്കുന്നതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ഡൽഹി കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഭാര്യ അയേഷ മുഖർജിക്കെതിരെ ധവാൻ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അവർ എതിർക്കാതിരുന്നതിനാൽ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. 2020 ഓഗസ്റ്റ് മുതൽ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. കൂടാതെ വർഷങ്ങളോളം മകനോടൊപ്പം താമസിക്കാൻ അയേഷ ധവാനെ അനുവദിച്ചിരുന്നില്ല. 2012ലാണ് ശിഖർ ധവാനും അയേഷയും വിവാഹിതരായത്. 2014- ലാണ് ഇവർക്ക് മകൻ സൊരവർ ജനിച്ചത്. വിവാഹശേഷം ധവാനൊപ്പം ഇന്ത്യയിൽ താമസിക്കാമെന്ന് അയേഷ ഉറപ്പ് നൽകിയിരുന്നെങ്കിലും ആദ്യ വിവാഹത്തിലുള്ള പെൺമക്കൾക്കൊപ്പം ജീവിക്കാനായി ഇവർ ഓസ്ട്രേലിയയിലേയ്ക്ക് മടങ്ങുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright