ഏഷ്യൻ ഗെയിംസ്; മലയാളി താരം ആൻസി സോജന് ലോങ്ജംപിൽ വെള്ളിമെഡൽ
ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ആന്‍സി സോജന് ലോങ്ജംപില്‍ വെള്ളിമെഡല്‍. അഞ്ചാമത്തെ അവസരത്തിലാണ് കരിയറിലെ മികച്ച ദൂരമായ 6.63 മീറ്റര്‍ കണ്ടെത്തിയാണ് മെഡല്‍ നേട്ടം. തൃശൂര്‍ നാട്ടിക സ്വദേശിയാണ് 22 കാരിയായ ആന്‍സി. ഫൈനലില്‍ ഇന്ത്യയുടെ തന്നെ ശൈലി സിങ് അഞ്ചാമതെത്തി. 6.73 മീറ്റര്‍ ചാടിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വര്‍ണ്ണം. 4 x 400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ ലഭിച്ചു. മലയാളി താരം മുഹമ്മദ് അജ്മല്‍ അടങ്ങിയ നാലംഗ സംഘമാണ് രണ്ടാമതെത്തിയത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയത് ശ്രീലങ്ക അയോഗ്യരായി. 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍ നേട്ടം. പാറുള്‍ ചൗധരി വെള്ളി നേടിയപ്പോള്‍ പ്രീതി വെങ്കലം നേടി. ബഹ്റൈനിന്റെ വിന്‍ഫ്രെഡ് യാവിയ്ക്കാണ് സ്വര്‍ണ്ണം. ഏഷ്യന്‍ ഗെയിംസിന്റെ ഒന്‍പതാം ദിനം ഇന്ത്യയ്ക്ക് നാലു വെങ്കലമെഡിലാണ് ലഭിച്ചത്. ടേബിള്‍ ടെന്നിസ് വനിതാ ഡബിള്‍സില്‍ ഇന്ത്യ വെങ്കലും നേടി. സെമിയില്‍ സുതീര്‍ഥ മുഖര്‍ജി – അയ്ഹിക മുഖര്‍ജി സഖ്യം കൊറിയന്‍ ടീമിനോട് തോറ്റു. ടേബിള്‍ ടെന്നിസ് ഡബിള്‍ഡില്‍ ഇന്ത്യ മെഡല്‍ നേടുന്നത് ചരിത്രത്തിലാദ്യമാണ്. പുരുഷ-വനിതാ വിഭാഗം 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിങ് റിലേയിലും ഇന്ത്യ വെങ്കലം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 60ആയി. 13 സ്വര്‍ണം, 24 വെള്ളി, 23 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
Photo Courtesy : Google/ images are subject to copyright