പാകിസ്ഥാനിൽ വൻഭൂകമ്പമുണ്ടായേക്കാമെന്ന ഞെട്ടിക്കുന്ന പ്രവചനവുമായി ഡച്ചുശാസ്ത്രജ്ഞൻ

പാകിസ്ഥാനിൽ വൻഭൂകമ്പമുണ്ടായേക്കാമെന്ന ഞെട്ടിക്കുന്ന പ്രവചനവുമായി ഡച്ചുശാസ്ത്രജ്ഞൻ

അടുത്ത 48 മണിക്കൂറില്‍ പാകിസ്താനില്‍ വൻ ഭൂകമ്പമുണ്ടായേക്കാമെന്ന പ്രവചനവുമായി ഡച്ചുശാസ്ത്രജ്ഞൻ. ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. സോളാര്‍ സിസ്റ്റം ജോമെട്രിക്കല്‍ സര്‍വ്വെയുടെ റിപ്പോര്‍ട്ട് പരാമര്‍ശ്ശിച്ചുകൊണ്ടാണ് ഫ്രാങ്ക് പ്രവചിച്ചിരിക്കുന്നത്. ബലോചിസ്ഥാനുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഭൂകമ്പസൂചനകളാണെന്നും ഫ്രാങ്ക് പ്രവചിക്കുന്നു. ചമാരൻ വിള്ളലിലാണ് ഇത്തരത്തില്‍ വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തിന് മുൻപ് മൊറോക്കോയില്‍ രൂപപ്പെട്ടതിന് സമാനമായ വ്യത്യാനങ്ങളാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് സ്ഥിരീകരിക്കാൻ സാദ്ധ്യമല്ലെന്നും അതിനാല്‍ ഭൂകമ്പ ഉണ്ടാകുമെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പാകിസ്ഥാനിലെ ശാസ്ത്രജ്ഞര്‍ ഫ്രാങ്കിന്റെ പ്രവചനത്തെ വിമർശ്ശിച്ച് രംഗത്തുവന്നിട്ടുണ്ട്. ഡച്ച്‌ ശാസ്ത്രജ്ഞന്റെ പ്രവചനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കറാച്ചിയിലെ നാഷണല്‍ സുനാമി സെന്റര്‍ ഡയറക്ടര്‍ അമിര്‍ ഹൈദര്‍ പറഞ്ഞു. ഒരിക്കലും ഒരു ഭൂകമ്പത്തിന്റെയും സ്ഥാനമോ സമയമോ പ്രവചിക്കാൻ സാധിക്കില്ല. പാകിസ്താനിലൂടെ കടന്നുപോകുന്ന രണ്ട് പ്രധാന ടെക്ടോണിക് പ്ലേറ്റുകളിലും അസ്വാഭാവികതകള്‍ പ്രകടമല്ലെന്നും ഹൈദര്‍ പറഞ്ഞു. മുൻപ് തുര്‍ക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പം കൃത്യമായി പ്രവചിച്ച ശാസ്ത്രജ്ഞനാണ് ഫ്രാങ്ക്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവചനം ആശങ്ക പരത്തിയിരിക്കുകയാണ്.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.