കെടിഡിഎഫ് സി യിൽ അഴിച്ചുപണി; ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി
കെടിഡിഎഫ് സി യിൽ അഴിച്ചുപണി. കെടിഡിഎഫ് സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള പോരിനിടെയാണ് ഈ മാറ്റം. തനിക്ക് മാറ്റം വേണമെന്നും പകരം കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥന് ചുമതല നൽകുന്നതാകും ഉചിതമെന്നും അറിയിച്ചിരുന്നുവെന്നും അശോക് പ്രതികരിച്ചു .
Photo Courtesy : Google/ images are subject to copyright