പ്രളയത്തിൽ തെക്കൻ തമിഴ്നാട്ടിൽ ജനജീവിതം ദുസ്സഹം

പ്രളയത്തിൽ തെക്കൻ തമിഴ്നാട്ടിൽ ജനജീവിതം ദുസ്സഹം

കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ തെക്കൻ തമിഴ്നാട്ടിൽ ജനജീവിതം ദുസ്സഹം. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ ഇതുവരെ 10 പേർ മരണപ്പെട്ടുവെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പറഞ്ഞു. രണ്ട് ജില്ലകളിലും റെക്കോഡ് മഴയാണ് പെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തിരുനെൽവേലി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. കൂടാതെ, തെങ്കാശിയിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചുട്ടുണ്ട്. പ്രളയത്തെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കാനായിട്ടില്ല.കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളാണ് രണ്ടു ദിവസം പെയ്ത അതിശക്ത മഴയിൽ ദുരിതത്തിലായത്. പ്രളയത്തിൽ മുങ്ങിയ വിവിധയിടങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. എട്ട് മന്ത്രിമാരും 10 ഐഎഎസ് ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Photo Courtesy : Google/ images are subject to copyright       

                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.