എന്താണ് പ്രധാനമന്ത്രി സൂര്യോദയ് യോജന പദ്ധതി?
ഒരു കോടി വീടുകളിൽ റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ തന്റെ സർക്കാർ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. അയോധ്യയിൽ നിന്നും മടങ്ങിവന്നതിന് ശേഷമുള്ള ആദ്യ പ്രഖ്യാപനമാണിത്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള വ്യക്തികൾക്ക് സോളാർ റൂഫ്ടോപ്പ് ഇൻസ്റ്റാളേഷനുകളിലൂടെ വൈദ്യുതി നൽകാൻ ലക്ഷ്യമിടുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി സൂര്യോദയ് യോജന പദ്ധതി. ഒപ്പം തന്നെ മിച്ച വൈദ്യുതി ഉൽപാദനത്തിന് അധിക വരുമാനവും ലക്ഷ്യമാക്കുന്നുണ്ട്.
Photo Courtesy: Google/ images are subject to copyright