കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യൻ സൈന്യം; ജീവനക്കാർ സുരക്ഷിതർ

കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യൻ സൈന്യം; ജീവനക്കാർ സുരക്ഷിതർ

അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുക്കാൻ ശ്രമിച്ച ലൈബീരിയൻ ചരക്കുകപ്പലായ ‘എംവി ലീല നോർഫോക്ക്’ ഇന്ത്യൻ നാവികസേന മിന്നൽ നീക്കത്തിലൂടെ മോചിപ്പിച്ചു. ഇന്ത്യൻ നാവികസേനയുടെ കമാൻഡോ വിഭാഗമായ ‘മാർക്കോസ്’ സംഘമാണ് കപ്പൽ മോചിപ്പിച്ചത്. ആറോളം മറൈൻ കമാൻഡോകൾ നടത്തിയ നീക്കത്തിൻ്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. കപ്പലുകൾ തട്ടിയെടുക്കൽ സംഭവങ്ങൾക്ക് പേരുകേട്ട സൊമാലിയൻ തീരത്തിന് സമീപം കഴിഞ്ഞദിവസമാണ് ചരക്കുകപ്പൽ തട്ടിയെടുക്കാൻ ശ്രമമുണ്ടായത്. അറബിക്കടലിൽ കപ്പൽ തട്ടിയെടുക്കപ്പെട്ടതായുള്ള വിവരം ബ്രിട്ടീഷ് സൈനിക ഏജൻസിയാണ് ഇന്ത്യൻ നാവിക സേനയ്ക്ക് കൈമാറിയതെന്നാണ് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരുൾപ്പെടെ 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഇന്ത്യൻ നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. അജ്ഞാതസംഘം കപ്പലിൽ പ്രവേശിച്ച സന്ദേശം ലഭിച്ചതോടെ ഇന്ത്യൻ നാവികസേന കപ്പലിന് സമീപത്തേക്ക് കുതിച്ചു. നാവികസേനയുടെ അഭിമാനമായ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ ദൗത്യത്തിന് നിയോഗിക്കപ്പെട്ടതോടെ കപ്പലിൽ നിന്ന് ഹെലികോപ്റ്റർ ചരക്കുകപ്പലിന് സമീപത്തേക്ക് അതിവേഗം പറന്നെത്തി. നാവിക സേനയുടെ ആളില്ലാ വിമാനം കപ്പലിന് വട്ടമിട്ട് പറക്കുകയും കപ്പൽ ഉപേക്ഷിച്ച് മടങ്ങാനുള്ള കർശ്ശന നിർദ്ദേശം കടൽക്കൊള്ളക്കാർക്ക് നൽകുകയും ചെയ്തുകൊണ്ടിരുന്നു. സ്ട്രോങ് റൂമിലൊളിച്ച ജീവനക്കാരെ ബന്ദികളാക്കാൻ സാധിക്കില്ലെന്ന് ഇതിനോടകം കടൽക്കൊള്ളക്കാർ തിരിച്ചറിഞ്ഞിരുന്നു. സാഹചര്യം മനസ്സിലാക്കിയ ‘മാർക്കോസ്’ കമാൻഡോകൾ കപ്പലിൽ പ്രവേശിക്കുകയും കപ്പൽ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.