കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസുകാർക്ക് ജാമ്യം

കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസുകാർക്ക് ജാമ്യം

എറണാകുളത്തെ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ കോൺഗ്രസുകാർക്ക് ജാമ്യം അനുവദിച്ച് മജിസ്ട്രേറ്റ് കോടതി. സർക്കാർ പെലീസിനെ ഉപയോഗിച്ച് നടത്തിയ സമ്മർദ്ദങ്ങൾ പൊളിഞ്ഞുവെന്ന് നേതാക്കൾ പ്രതികരിച്ചു. ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നേരത്തെ മുഖ്യമന്ത്രി പോയ ശേഷം ജാമ്യം അനുവദിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. പിന്നീട് സിപിഎം നേതാക്കൾ ഇടപെട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതെന്നും, ജാമ്യം കിട്ടിയ ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. എറണാകുളത്ത് നടന്ന നവകേരളയാത്രയ്ക്ക് നേരെ കരിങ്കൊടി കാണിച്ച ഏഴ് പേരെയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു –യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഇപ്പോൾ നടത്തുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.