ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്റ്റർ  സ്കെയിലിൽ  7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 7.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഒന്നരമണിക്കൂറിനിടെ 21 ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതിനോട് അനുബന്ധിച്ച് ജപ്പാൻ കാലാവസ്ഥ ഏജൻസി അധിക‍ൃതർ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജപ്പാന്‍ സമയം വൈകിട്ട് 4.10നാണ് ഭൂചലനമുണ്ടായത്. ഏതാണ്ട് 36,500 വീടുകളിലെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡുകള്‍ വിണ്ടുകീറി. വാൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.