നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹനിശ്ചയം കഴിഞ്ഞു
നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തനൂജയാണ് പ്രതിശ്രുതവധു. ഷൈൻ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഏറ്റവും ലളിതമായി നടന്ന ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്നും ആരും എത്തിയിരുന്നില്ല. ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു ഷൈനും തനൂജയും. ഈയടുത്താണ് ഷൈൻ തന്റെ പ്രണയം വെളിപ്പെടുത്തിയത്. പല പരിപാടികളിലും ഷൈൻ ടോമിനൊപ്പം തനൂജയും എത്തിയിരുന്നു.തനൂജയ്ക്കൊപ്പമുള്ള നിരവധി പ്രണയാര്ദ്രചിത്രങ്ങള് ഷൈനും സോഷ്യല്‍മീഡിയായില്‍ പങ്കുവയ്ക്കാറുണ്ട്. വിവാഹവും ഉടൻ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈന്റെ രണ്ടാം വിവാഹമാണിത്.
Photo Courtesy : Google/ images are subject to copyright