പുറമ്പോക്ക് ഭൂമി കയ്യേറ്റവും, രജിസ്ട്രേഷനിലും ക്രമക്കേട്; മാത്യു കുഴൽനാടനെതിരേ ഗുരുതര കണ്ടെത്തൽ
മാത്യു കുഴല്നാടന് എം.എല്.എ.ക്കെതിരേ ഭൂമി കയ്യേറ്റാരോപണവുമായി ബന്ധപ്പെട്ട് വിജിലന്സ് നടത്തിയ പ്രാഥമിക അന്വേഷണത്തില് ഗുരുതര കണ്ടെത്തലുകള് എന്ന് റിപ്പോർട്ട്. പുറമ്പോക്ക് ഭൂമി കയ്യേറി മതില് നിര്മ്മിച്ചുവെന്നും കൂടാതെ 50 സെന്റ് ഭൂമി കയ്യേറിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂമി രജിസ്ട്രേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. രജിസ്ട്രേഷന് സമയത്ത് 1000 ചതുരശ്ര അടി വിസ്തീര്ണമുള്ള കെട്ടിടത്തിന്റെ വിവരങ്ങൾ മറച്ചുവെച്ചെന്നും ഇതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലന്സിന്റെ പ്രാഥമിക അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright

