രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മുംബൈ നഗരത്തിന്റെ വികസനകുതിപ്പിന് പാതയൊരുക്കി കടൽപാലം ശിവ്രി– നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2016ൽ പ്രധാനമന്ത്രി നരേന്ദമോദിയാണു കടൽപാലത്തിന്റെ തറക്കല്ലിട്ടത്. ഇതോടെ മുംബൈ രാജ്യാന്തര എയർപോർട്ട്, നവി മുംബൈ രാജ്യാന്തര എയർപോർട്ട് എന്നിവടങ്ങളിലേക്കു വേഗത്തിലുള്ള യാത്ര സാധ്യമാകും. 22 കിലോമീറ്റർ നീളമുള്ള പാലത്തിനു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ സ്മരണാർഥം അടൽ സേതു എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ ഈ പാലം 17,843 കോടി രൂപ ചെലവിലാണു നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. മുംബൈയ്ക്കും നവിമുംബൈയ്ക്കുമിടയിലുള്ള യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയ്ക്കുമെന്നതാണ് പ്രധാന നേട്ടം.
Photo Courtesy : Google/ images are subject to copyright