സി.എം.ആർ.എൽ- എക്‌സാലോജിക് ഇടപാട്; എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി
സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ അന്വേഷണത്തില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് സി.എം.ആര്‍.എല്‍. കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ് സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് ഈ കോടതി നടപടി. ഫെബ്രുവരി 12-ന് വീണ്ടും കേസ് പരിഗണിക്കും. എസ്.എഫ്.ഐ.ഒ. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കി. അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
Photo Courtesy: Google/ images are subject to copyright

