ഹർത്താലിനും കരിങ്കൊടി പ്രതിഷേധങ്ങൾക്കുമിടയിൽ ഗവർണർ തൊടുപുഴയിൽ

ഹർത്താലിനും കരിങ്കൊടി പ്രതിഷേധങ്ങൾക്കുമിടയിൽ  ഗവർണർ  തൊടുപുഴയിൽ

ഹർത്താലും കരിങ്കൊടി പ്രതിഷേധങ്ങൾക്കും ഇടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ എത്തിയത്‌. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പോയ ഗവര്‍ണര്‍ കാറില്‍നിന്ന് റോഡിലേക്കിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. കുട്ടികള്‍ക്കൊപ്പം ഫോട്ടോയുമെടുത്തു. പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടയിലും ഗവർണർക്കെതിരെ വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടായി. ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലർ സമ്മർദ്ദപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും താൻ റബ്ബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പെടാത്ത ഗവർണർക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവർത്തകർ രാജഭവനിലേക്ക് മാർച്ച് നടത്തുമ്പോഴാണ് ഗവർണർ തൊടുപുഴയിലെത്തിയത്. വ്യാപാരികളുടെ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറ‍ഞ്ഞു.വ്യാപാരികളെയും വ്യവസായികളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. അതിന്‍റെറെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വ്യാപാരികൾക്ക് സഹായകമെന്ന് കരുതുകയാണ്. ലാഭം ഉണ്ടാക്കുന്നതു മാത്രമല്ല ജീവകാരുണ്യവും ഉത്തരവാദിത്വമാണെന്ന വ്യാപാരികളുടെ നിലപാട് മാതൃകാപരം. എത്ര അധികാരം ഉണ്ടെങ്കിലും നിയമം അതിനുമുകളിലാണ്. ജനങ്ങൾ തിരഞ്ഞെടുത്ത ആളുകളാണെങ്കിലും നിയമം ലംഘിക്കാൻ അധികാരമില്ല.

ഗവർണറുടെ ധീരമായ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കേരള വ്യാപാര വ്യവസായ ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിളി പറഞ്ഞു. സംഘടന ആരുടെയും ഉമ്മാക്കി കണ്ട് ഭയക്കില്ലെന്ന് കെ കരുണാകരൻ ഉൾപ്പെടെയുള്ളവരെ ബോധ്യപ്പെടുത്തിയതാണ്. സർക്കാരുമായി പടപൊരുതി മുന്നോട്ട് പോകാനല്ല. സഹകരിച്ച് പോകാനാണ് ആഗ്രഹിക്കുന്നത്. ഗവർണർ തന്ന തീയതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ബില്ല് ഒപ്പിടാത്തത് ഗവർണറുടെ കുറ്റമായി വ്യാപാരി വ്യവസായി ഏകോപന സമിതി കരുതുന്നില്ലബില്ലിൽ വ്യക്തത വരുത്തേണ്ടത് സർക്കാരാണെന്നും സണ്ണി പൈമ്പിളി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.