തൃശ്ശൂരിനെ കുളിരണിയിച്ച് വൃശ്ചികക്കാറ്റ്
രാവും പകലും വീശിയടിക്കുന്ന വൃശ്ചികക്കാറ്റിൽ വിറച്ച് തൃശൂർ ജില്ല. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ നിരന്തരം വീശിക്കൊണ്ടിരിക്കുകയാണ്. സാധരണ വൃശ്ചിക മാസത്തിലാണ് ഇത് സംഭവിക്കാറുള്ളതെങ്കിലും ധനുമാസം അവസാനിക്കാറായിട്ടും ഇത്തവണ ഈ പ്രതിഭാസം തുടരുന്നു. കാലാവസ്ഥാവ്യതിയാനത്തിലുണ്ടായ മാറ്റങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബംഗാൾ ഉൾക്കടലിൽ നിന്നാരംഭിച്ചു തമിഴ്നാട് കടന്ന്, പാലക്കാട് ചുരത്തിലൂടെ (ഗ്യാപ്) കുതിരാൻ മല കയറി തൃശ്ശൂരിലൂടെ അറബിക്കടലിലേക്കാണ് ഈ വടക്കു–കിഴക്കൻ കരക്കാറ്റിന്റെ പ്രയാണം. തമിഴ്നാട്ടിൽ ശക്തമായി കാറ്റ് അടിക്കാറില്ലെങ്കിലും കേരളത്തിലെത്തുമ്പോൾ ചിലയിടങ്ങളിൽ ശക്തമാകാറുണ്ട്. ഈ കട്ട് മൂലം മഴയോ നാശനഷ്ടങ്ങളോ ഉണ്ടാകാറില്ല.
Photo Courtesy : Google/ images are subject to copyright

