കെഎസ്ഐഡിസി ഹർജ്ജി ഈ മാസം 26 ലേക്ക് മാറ്റി ഹൈക്കോടതി
കെ എസ് ഐ ടി സി യ്ക്കെതിരെ എസ് എഫ് ഐ ഒ നടത്തുന്ന അന്വേഷണം നിർത്തിവെയ്ക്കണമെന്ന ഹർജ്ജിൽമേലുള്ള വാദം ഈ മാസം 26 ലേക്ക് മാറ്റി. എസ് എഫ് ഐ ഒ അന്വേഷണത്തിൽ വിശദീകരണം തേടിയുള്ള നോട്ടീസിന്റെ പകർപ്പ് ഹാജരാക്കാൻ കെ എസ് ഐ ടി സി സമയമാവശ്യപ്പെട്ടതിനാലാണ് കേസ് മാറ്റിവെച്ചത്. അന്വേഷണത്തിൽ ആശങ്കയെന്തിനെന്നും നിർത്തിവയ്‌ക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നും ഹൈക്കോടതി ആരാഞ്ഞു. അന്വേഷണം കെ എസ് ഐ ടി സി യുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുമെന്ന് ഹൈക്കോടതിയിൽ മറുപടി നൽകി. സിഎംആർഎലിനെതിരായ അന്വേഷണത്തിൽ എതിർപ്പില്ലെന്നും അവർ വ്യക്തമാക്കി.
Photo Courtesy: Google/ images are subject to copyright

