ജാനകിക്ക് സ്നേഹവീടൊരുക്കി വാട്ടർ ടാങ്കർ ഓണേഴ്സ് അസോസിയേഷൻ
ജാനകിക്കായി ഒരു സ്നേഹവീട് ഒരുക്കുന്നു. വാട്ടർ ടാങ്കർ ഓണേഴ്സ് അസോസിയേഷനാണ്
ഏലൂർ കുറ്റിക്കാട്ടുകരയിൽ വിധവയായ ജാനകിക്ക് വീട് നിർമ്മിച്ചു നൽകുന്നത്
വീടിൻ്റെ തറക്കല്ലിടൽ അസോസിയേഷൻ പ്രസിഡൻ്റ് വി.എ സക്കീർ ഹുസൈൻ നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ നിസി ബാബു അധ്യക്ഷത വഹിച്ചു. വീടിൻ്റെ നിർമ്മാണരേഖ
നഗരസഭ ചെയർമാൻ ഏ.ഡി സുജിൽ ജാനകിക്ക് കൈമാറി വാഹന അപകടത്തിൽ പരിക്കേറ്റ് സാധരണ ജീവിതം നയിക്കുവാൻ കഴിയാത്ത ജാനകിക്ക് ഒരുവീട് നിർമ്മിച്ച് നൽകുന്ന അസോസിയേഷനെ നഗരസഭ ചെയമാൻ എ.ഡി സുജിൽ അഭിനന്ദിച്ചു. മൂന്ന് മാസം കൊണ്ട് വീടിൻ്റെ നിർമ്മാണം പൂർത്തികരിച്ച് ജാനകിക്കും മകൾക്കും താമസിക്കുവാൻ താക്കോൽ കൈമാറുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ്
വി.എ സക്കീർ ഹുസൈൻ പറഞ്ഞു. വീട് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികയും പണവും അസോസിയേഷൻ അംഗങ്ങളിൽ നിന്നും മത്രമേ ശേഖരിക്കുകയുള്ളുവെന്ന് സെക്രട്ടറി ആർ രാമചന്ദ്രൻ അറിയിച്ചു. മുൻ നഗരസഭ ചെയർപേഴ്സൺ സി.പി ഉഷ കെ.ബി സുലൈമാൻ നഗരസഭ കൗൺസിലർമാരായ കെ.എം ഇസ്മയിൽ ദിവൃനോബി എം.ഐ ഉബൈദ് ഇ.ജെ.സേവി ,ഭവന നിർമ്മാണ കമ്മിറ്റി അംഗം അലി ബാവ എന്നിവർ സംസാരിച്ചു.