പിവി അൻവറിൻറെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി

പിവി അൻവറിൻറെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി

കോഴിക്കോട് കക്കാടംപൊയിലിലെ പിവി അൻവറിൻ്റെ പാർക്കിന് കൂടരഞ്ഞി പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകി. ഫീ ഇനത്തിൽ 7 ലക്ഷം രൂപ ഈടാക്കിയതിനെ തുടർന്നാണ് ലൈസൻസ് പുതുക്കി നൽകിയത്. പാർക്കിന്റെ പേരിലുള്ള റവന്യൂ റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപ വില്ലേജ് ഓഫീസിലും അടച്ചതായാണ് വിവരം. കക്കാടം പൊയിൽ പാർക്കിന് സർക്കാർ അനുമതി നൽകിയതിനെതിരായ ഹർജ്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. അതേസമയം, പാർക്കിൽ റൈഡുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.  വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഗാർഡനും റൈഡറും ഉൾപ്പെടുന്നകുട്ടികളുടെ പാർക്കിന് മാത്രമാണ് അനുമതി നൽകിയത്. 2018 മുതൽ ഉള്ള നികുതി കുടിശ്ശിക നൽകിയതായി പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് അറിയിച്ചു. 2023 നവംബറിലാണ് ലൈസൻസിന് അപേക്ഷ സമർപ്പിച്ചത്. നികുതി കുടിശ്ശിക ഉള്ളതിനാൽ ലൈസൻസ് തടഞ്ഞു വെക്കുകയായിരുന്നു. ലൈസൻസ് തിരക്കിട്ട് അനുവദിച്ചിട്ടില്ല. അപേക്ഷ നേരത്തെ നൽകിയതാണ്. മോട്ടോർ റയ്ഡുകൾക്ക് അനുമതി ഇല്ലെന്നും ആദർശ് പറഞ്ഞു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.