സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില ഉയർന്നു. ഒൻപത് ദിവസങ്ങളിലെ വമ്പൻ ഇടിവിന് ശേഷം സ്വർണ്ണവില ഇന്നലെ ഉയർന്നിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും വില ഉയർന്നു. 80 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. വിപണി വില 5720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 4735 രൂപയാണ്. വെള്ളിയുടെ വില ഉയർന്നിട്ടുണ്ട്. മൂന്ന് ദിവസംകൊണ്ട് മൂന്ന് രൂപ വർദ്ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

                       

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.