കോഴിക്കോട് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ രണ്ടുപേർ പിടിയിൽ
കോഴിക്കോട് നഗരത്തില്‍ പതിനെട്ടുകാരി 49 ഗ്രാം എംഡിഎംഎയുമായി പിടിയില്‍ . മെഡിക്കല്‍ കോളജ് പോലീസും നാർക്കോട്ടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നല്ലളം സ്വദേശി ഷംജാദ്, കർണ്ണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ കർണ്ണാടകയില്‍ നിന്ന് കോഴിക്കോടെത്തിച്ച് ചില്ലറ വില്പന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന.
Photo Courtesy: Google/ images are subject to copyright