പള്ളാത്തുരുത്തി പാലത്തിൽ നിന്ന് 2 പേർ കായലിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു
ആലപ്പുഴ പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് രണ്ടു പേര് കായലിലേക്ക് ചാടി. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ലോറി ഡ്രൈവറാണ് രണ്ടു പേര് കായലിലേക്ക് ചാടുന്നത് കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ നെടുമുടി പൊലീസിനോട് പറഞ്ഞത്. സ്കൂബ ടീമും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി ഇവരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ-ചങ്ങാനാശ്ശേരി പാതയിലാണ് പള്ളാത്തുരുത്തി പാലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Google/ images are subject to copyright