റെക്കോഡുകൾ ഭേദിച്ച് സ്വർണ്ണവില

റെക്കോഡുകൾ  ഭേദിച്ച് സ്വർണ്ണവില

സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്.ചൊവാഴ്ച പവന്റെ വില 720 രൂപ കൂടി 54,360 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 90 രൂപ വർദ്ധിച്ച് 6,795 രൂപയുമായി. 53,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇന്ന് ഒരു പവൻ സ്വർണ്ണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം. അതേസമയം രാജ്യാന്തര വിപണിയിൽ ഇറാൻ-ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവിലയിൽ കുതിപ്പ് തുടരുകയാണ്. രാജ്യാന്തര സ്വർണ്ണവില 2387 ഡോളറിലാണ് നിലവിൽ വ്യാപാരം തുടരുന്നത്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.