സ്വാദിഷ്ടമായ വാഴയ്ക്ക പക്കോട
ആവശ്യമുള്ള സാധനങ്ങൾ
വാഴയ്ക്ക – 2 എണ്ണം
സവാള – ഒന്ന്
പച്ച മുളക്- 2 എണ്ണം
കറിവേപ്പില – അല്പം
മഞ്ഞള്‍പ്പൊടി – കാൽ ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – കാൽ ടീസ്പൂൺ
അരിപ്പൊടി – 2 ടേബിള്‍ സ്പൂൺ
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള , പച്ചമുളക്, കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞ് മാറ്റിവയ്ക്കുക. വാഴയ്ക്ക തൊലികളഞ്ഞ് കഷ്ണങ്ങളാക്കി കുക്കറിൽ അൽപ്പം വെള്ളവും ചേർത്ത് ഒരു വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക. തണുത്തശേഷം വാഴയ്ക്കാ നല്ലതുപോലെ പൊടിച്ചെടുക്കുക. ഇതിലേക്ക് പൊടിയായരിഞ്ഞുവച്ചിരിക്കുന്ന സവാള , പച്ചമുളക്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മുളക് പൊടി, ഉപ്പ്, അരിപ്പൊടി എന്നിവയും ചേർത്ത് കുഴച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പതുവെച്ചു ചൂടാകുമ്പോൾ ആവശ്യത്തിന് എന്ന ഒഴിക്കുക. എന്ന നല്ലതുപോലെ ചൂടാകുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിൽ നിന്നും കുറേശ്ശേ നുള്ളിയിട്ട് പൊരിച്ചെടുക്കുക. രുചികരമായ വാഴയ്ക്ക പക്കോട തയ്യാർ.
Photo Courtesy: Google/ images are subject to copyright