സ്വാദിഷ്ടമായ റാഗി സൂപ്പ്
ആവശ്യമുള്ള സാധനങ്ങൾ
റാഗിപ്പൊടി – മൂന്ന് ടീസ്പൂൺ
ഗ്രീൻപീസ് – കാൽകപ്പ്
ചെറിയ ഉളളി – 5 എണ്ണം
പച്ചമുളക് – ഒരെണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുളളി – 2 അല്ലി
ബീൻസ് – പത്തെണ്ണം
ക്യാരറ്റ് – ഒരെണ്ണം
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളളം – ആവശ്യത്തിന്
ജീരകം – കാൽ ടീസ്പൂൺ
എള്ളെണ്ണ – രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു മൺചട്ടിയിൽ രണ്ട് ടീസ്പൂൺ എള്ളെണ്ണ ഒഴിക്കുക. എന്ന ചൂടാകുമ്പോൾ കാൽ ടീസ്പൂൺ ജീരകം ചേർക്കുക. ജീരകം പൊട്ടിക്കഴിയുമ്പോൾ ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന ഇഞ്ചി,വെളുത്തുളളി,പച്ചമുളക്, ചെറിയ ഉളളി തുടങ്ങിയവ ചേർത്ത് നന്നായിയിളക്കുക . ചെറിയ ഉളളി വഴന്ന് പൊൻനിറമാകുമ്പോൾ അരിഞ്ഞുവച്ചിരിക്കുന്ന ക്യാരറ്റ്, ബീൻസ്, ഗ്രീൻപീസ് എന്നിവ ചേർത്തിളക്കുക. ശേഷം പാത്രം അടച്ചുവച്ച് 15 മിനിട്ട് വരെ ചെറിയ തീയിൽ വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ മൂന്ന് ടീസ്പൂൺ റാഗിപ്പൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കിയെടുക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു കപ്പ് വെള്ളവും കലർത്തി പച്ചക്കറികൾ വേവിച്ചുവച്ചിരിക്കുന്ന പാത്രത്തിലേക്ക് ചേർത്തിളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക്പൊടി എന്നിവ ചേർത്ത് സൂപ്പിൻറെ പാകത്തിൽ വറ്റിച്ചെടുക്കുക.
Photo Courtesy: Google/ images are subject to copyright