കൊഴുവ (നെത്തോലി) വറുത്തത്

കൊഴുവ (നെത്തോലി) വറുത്തത്

ആവശ്യമുള്ള സാധനങ്ങൾ

കൊഴുവ (നെത്തോലി)   – അരക്കിലോ

മുളകുപൊടി  – രണ്ട്  ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി   – കാൽ ടീസ്‌പൂൺ

കുരുമുളകുപൊടി  – ഒരു ടീസ്പൂൺ

ഉപ്പ്    – ആവശ്യത്തിന്

കറിവേപ്പില  – ഒരു തണ്ട്

വെളിച്ചെണ്ണ     – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൊഴുവ വാലും  തലയും കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് , അൽപ്പം വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലവണ്ണം പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണചൂടാക്കി ഇതിലേക്ക് മസാലപുരട്ടിവച്ചിരിക്കുന്ന കൊഴുവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചു കോരുക. ഈ എണ്ണയിലേക്ക് കറിവേപ്പില ചേർത്ത് മൂപ്പിച്ച് മീനിലേക്ക് ചേർക്കുക. സ്വാദിഷ്ടമായ കൊഴുവ വറുത്തത് തയ്യാർ.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.