ഞണ്ട് തോരൻ

ഞണ്ട് തോരൻ

ആവശ്യമുള്ള ചേരുവകൾ

ഞണ്ട് – അരക്കിലോ

തേങ്ങ ചിരകിയത് – ഒരു കപ്പ്

മുളകുപൊടി – ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി – 4 അല്ലി

കറിവേപ്പില – ആവശ്യത്തിന്

വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

കടുക് – കാൽ ടീസ്പൂൺ

ഉഴുന്നുപ്പരിപ്പ് – ഒരു ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഞണ്ട് വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കുക.തേങ്ങ, മുളകുപൊടി, വെളുത്തുള്ളി, കറിവേപ്പില എന്നിവ തോരന്റെ പാകത്തിന് അരച്ചെടുക്കുക. ഈ അരപ്പും വൃത്തിയാക്കിയ ഞണ്ടും ആവശ്യത്തിന് ഉപ്പും ചേർത്ത് തിരുമി യോജിപ്പിക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക്, ഉഴുന്നുപരിപ്പ് എന്നിവ ചേർത്ത് മൂത്തുവരുമ്പോൾ തയ്യാറാക്കിവച്ചിരിക്കുന്ന ഞണ്ട് ചേർക്കുക. ചെറുതീയിൽ മൂടിവച്ചു വേവിക്കുക. ഞണ്ടിൽ നിന്നും വെള്ളം ഇറങ്ങി പാകത്തിന് വേകുമ്പോൾ നല്ലവണ്ണം ഇളക്കിതോർത്തിയെടുക്കുക. സ്വദിഷ്ടമായ ഞണ്ട് തോരൻ തയ്യാർ.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.