കൊച്ചിയിൽ നാർക്കോട്ടിക് കണ്ട്രോൾ ബോർഡ് മാരക മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു

കൊച്ചിയിൽ  നാർക്കോട്ടിക് കണ്ട്രോൾ ബോർഡ് മാരക മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു

നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി സോണൽ യൂണിറ്റ് രണ്ട് തവണയായി പിടിച്ചെടുത്ത വൻ മയക്കുമരുന്ന് ശേഖരം നശിപ്പിച്ചു . ഇറാനിൽ നിന്നും കൊണ്ടുവന്ന 2700 കിലോ വരുന്ന മയക്കുമരുന്നാണ് അമ്പലമേട്ടിലെ കേന്ദ്രത്തിൽ വെച്ച് നശിപ്പിച്ചത്. എൻസിബി ഡിഡിജി മനീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് നശിപ്പിച്ചത് . ഏതാണ്ട് ഇരുനൂറോളം കിലോ ഹെറോയിനും 2525 കിലോ മെത്തുമാണ് എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം നശിപ്പിച്ച് കളഞ്ഞത്. 2022 ഒക്ടോബർ, 2023 മെയ് മാസങ്ങളിലാണ് യഥാക്രമം 199.445 കിലോഗ്രാം ഹെറോയിനും 2525.675 കിലോ മെത്താംഫെറ്റാമൈൻ ഹൈഡ്രോക്ലോറൈഡും എൻസിബി പിടിച്ചെടുത്തത്. കേരളാ എൻവിറോ ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡ് ഫാക്ടറിയിൽ വച്ചാണ് മയക്ക് മരുന്ന് നശിപ്പിച്ചത്.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.