ഭരണകൂട നടപടികൾക്കെതിരെ ഇറാനിൽ ജനപ്രക്ഷോഭം ശക്തം; സംഘർഷ ത്തിൽ 7 മരണം
തീവ്രമായ സാമ്പത്തിക പ്രതിസന്ധിയെയും ഭരണകൂട നടപടികൾക്കെതിരെയും ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി. പ്രതിഷേധക്കാർക്കും സുരക്ഷാസേനയ്ക്കുമിടയിൽ നടന്ന സംഘർഷത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇറാൻ റിയാലിൻ്റെ മൂല്യം കുത്തനെ താഴ്ന്നതും, ആവശ്യവസ്തുക്കളുടെ വില ക്രമാതീതമായി ഉയർന്നതും ജനജീവിതം ദുസ്സഹമാകാൻ കാരണമായി. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങൾ ശക്തമാകുന്നത്.
പ്രക്ഷോഭങ്ങൾ കൃത്യമായി നിയന്ത്രിക്കാൻ സുരക്ഷാസേന കർശന നടപടികളിലേക്ക് നീങ്ങി. ക്രമസമാധാനം ലംഘിച്ചെന്ന പേരിൽ മുപ്പതിലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
മുദ്രാവാക്യങ്ങളോടെ തെരുവിലിറങ്ങിയ പൊതുജനം സാമ്പത്തിക താളം തെറ്റിയ ഭരണകൂടത്തെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ പ്രതിഷേധം അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത് എന്നതാണ് അതിജീവനത്തിനായി പോരാടുന്ന ജനതയുടെ പ്രധാന പരാതി.
2025 ഡിസംബര് 27 മുതലാണ് ഇറാനിലെ തെരുവുകള് ജനകീയ പ്രതിഷേധത്താല് കലുഷിതമായത്. ടെഹ്റാനില് ആരംഭിച്ച പ്രതിഷേധം പിന്നീട് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. ഇറാനിലെ ലോറെസ്ഥാന് പ്രവിശ്യയിലെ അസ്ന എന്ന നഗരത്തിലാണ് ഏറ്റവും തീവ്രമായ സമരവും സംഘര്ഷവും നടന്നത്.
Photo Courtesy: Google/ images are subject to copyright

