സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ 22ൽ നിന്ന് 25 ശതമാനമായി
സർക്കാർ ജീവനക്കാരുടെ ഡിയർനസ് അലവൻസ് (ഡിഎ) വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന 22 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കിയാണ് ഡിഎ ഉയർത്തിയത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ ഒരു ഗഡു ജീവനക്കാർക്ക് ലഭിക്കും. ശേഷിക്കുന്ന കുടിശിക മാർച്ച് മാസത്തിൽ വിതരണം ചെയ്യുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ജീവനക്കാരുടെ കുടിശികയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഡിഎ വർധനവിനുള്ള തീരുമാനം. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി എന്നാണ് സർക്കാരിന്റെ വിശദീകരണം.
ഡിഎ വർധനവോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും ആശ്വാസമാകും.
Photo courtesy : Google /images may be subject to copyright
