അയൽരാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങൾക്ക് ക്ഷമ ചോദിച്ച് ഇറാൻ; ഇനി ആക്രമണമില്ലെന്ന് പ്രസിഡന്റ്

അയൽരാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങൾക്ക് ക്ഷമ ചോദിച്ച് ഇറാൻ; ഇനി ആക്രമണമില്ലെന്ന് പ്രസിഡന്റ്

അയൽ രാജ്യങ്ങളിലേക്കു നടത്തിയ ആക്രമണങ്ങൾക്ക് ഇറാൻ ക്ഷമ ചോദിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പസഷ്‌കിയാൻ ഇതു സംബന്ധിച്ച പ്രതികരണം അറിയിച്ചത്.

ഗൾഫ് മേഖലയിലെ ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് ഇനി ആക്രമണം ഉണ്ടാകില്ലെന്നും, ഇറാനെതിരെ ആക്രമണം ഉണ്ടായാൽ മാത്രമേ ഇനി പ്രത്യാക്രമണം നടത്തുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിനും അമേരിക്കയ്ക്കും മുമ്പിൽ ഇറാൻ കീഴടങ്ങില്ലെന്നും പെസഷ്കിയാൻ അദ്ദേഹം കൂട്ടിച്ചേർത്തു.

അയൽരാജ്യങ്ങളിലേക്ക് ഇനി ആക്രമണം നടത്തില്ലെന്ന് ഭരണനിർവഹണ ചുമതലയുള്ള ഇടക്കാല കൗൺസിൽ തീരുമാനിച്ചതായി പ്രസിഡന്റ് മസൂദ് പസഷ്കിയാൻ അറിയിച്ചു. എന്നാൽ ആക്രമണം നേരിട്ടാൽ ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അയൽരാജ്യങ്ങളിലേക്ക് കടന്നുകയറുകയോ അവർക്കെതിരെ യുദ്ധനടപടികൾ നടത്തുകയോ ചെയ്യാനുള്ള യാതൊരു പദ്ധതിയും ഇറാനില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഈ പ്രസ്താവന ശ്രദ്ധേയമായത്. കഴിഞ്ഞ ഒരാഴ്ചയായി ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ വലിയ ആശങ്കയിലായിരുന്നു. എന്നാൽ ഇറാൻ പരസ്യമായി ക്ഷമാപണം നടത്തിയതോടെ ഭീഷണി കുറയുകയും ഗൾഫ് രാജ്യങ്ങൾ ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നുമാണ് റിപ്പോർട്ടുകൾ.

താത്കാലികമായി പ്രവർത്തനം നിർത്തിവച്ചിരുന്ന ദുബായ് വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ആക്രമണ സാധ്യതയെ മുൻനിർത്തി പല രാജ്യങ്ങളിലും ഷെൽട്ടറുകൾ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ബഹ്റൈനിൽ പൊതുയോഗങ്ങൾക്കും ആളുകൾ കൂട്ടം കൂടുന്നതിനും വിലക്കുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.