ഹോർമുസ് കടലിടുക്ക്: ഇന്ത്യയുൾപ്പെടെയുള്ള 6 സൗഹൃദ രാജ്യങ്ങൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി ഇറാൻ

ഹോർമുസ് കടലിടുക്ക്: ഇന്ത്യയുൾപ്പെടെയുള്ള 6 സൗഹൃദ രാജ്യങ്ങൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി ഇറാൻ

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ ഇറാൻ ‘സൗഹൃദ രാജ്യങ്ങളുടെ’ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, പാകിസ്ഥാൻ, ഇറാഖ്, ബംഗ്ലാദേശ് എന്നീ ആറ് രാജ്യങ്ങൾക്കാണ് ഈ ഇളവ് നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങൾ ഇറാനുമായി മുൻകൂട്ടി ആശയവിനിമയം നടത്തി ആവശ്യമായ ഏകോപനം ഉറപ്പാക്കിയതായും അധികൃതർ അറിയിച്ചു.

അതേസമയം, അമേരിക്ക, ഇസ്രായേൽ എന്നിവർക്കും നിലവിലെ സംഘർഷത്തിൽ പങ്കാളികളായ ചില ഗൾഫ് രാജ്യങ്ങളുടെ കപ്പലുകൾക്കും കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. 

പ്രദേശം യുദ്ധമേഖലയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ശത്രുരാജ്യങ്ങളുടെ കപ്പലുകളെ കടത്തിവിടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെ കഴിഞ്ഞ ബുധനാഴ്ച രണ്ട് കപ്പലുകൾ മാത്രമാണ് കടന്നുപോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

 

 

 

Photo Courtesy: Google/ images are subject to copyright

 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.