പിഎസ്സി പരീക്ഷാ മൂല്യനിർണയ ക്രമക്കേട്: ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു; ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ

പിഎസ്സി പരീക്ഷാ മൂല്യനിർണയ ക്രമക്കേട്: ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു; ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ

സംസ്ഥാന പരീക്ഷാ ബോർഡിലെ തസ്തികയിലേക്കുള്ള പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐജി അജീതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നിലവിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ നിർദ്ദിഷ്ട വ്യക്തികളുടെ പേരുകൾ എടുത്തുപറയാതെ ‘പിഎസ്സി ഉദ്യോഗസ്ഥർ’ എന്ന് പൊതുവായാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ രേഖകൾ വിശദമായി പരിശോധിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷം കുറ്റക്കാരായവരുടെ പേരുകൾ കേസിൽ ഉൾപ്പെടുത്തും.

സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയത്തിലാണ് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചത്. 1.25 ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള ഈ തസ്തികയിലേക്കുള്ള പരീക്ഷയിൽ 54 മാർക്കിന്റെ 10 ചോദ്യങ്ങൾ എന്തുകൊണ്ട് മൂല്യനിർണയം നടത്തിയില്ല എന്നതാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.

പരീക്ഷയെഴുതിയ കെ. ശ്യാം കൃഷ്ണൻ എന്ന ഉദ്യോഗാർത്ഥി നൽകിയ പരാതിയിലാണ് നിലവിലെ അന്വേഷണം. മൂല്യനിർണയത്തിന്റെ വിവരങ്ങൾ ശ്യാം കൃഷ്ണന് കൈമാറാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നെങ്കിലും പിഎസ്സി തയ്യാറായിരുന്നില്ല. തുടർന്നാണ് പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാരെയും പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.