മണപ്പുറം യൂണീക് ടൈംസ് വുമൺ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു; മാധ്യമരംഗത്തെ വനിതകൾക്ക് അംഗീകാരം.
കൊച്ചി: മാധ്യമരംഗത്ത് നിർണ്ണായക സംഭാവനകൾ നൽകിയ പ്രമുഖ വനിതകളെ ആദരിച്ചുകൊണ്ട് ‘മണപ്പുറം യൂണീക് ടൈംസ് വുമൺ എക്‌സലൻസ് അവാർഡ്‌സ് 2026’ വിതരണം ചെയ്തു. കൊച്ചി ലേ മെറിഡിയനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ വി. പി. നന്ദകുമാറും, പെഗാസസ് ഗ്ലോബൽ സ്ഥാപകനും ചെയർമാനുമായ ഡോ. അജിത് രവിയും ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു.

മാധ്യമരംഗത്തെ മികച്ച നേതൃപാടവത്തിനും മാധ്യമപ്രവർത്തനത്തിലെ നേട്ടങ്ങൾക്കും ബിഗ് ടിവി മലയാളം ചീഫ് എഡിറ്റർ സുജയ പാർവ്വതിയെ ‘എക്‌സലൻസ് ഇൻ എഡിറ്റോറിയൽ ലീഡർഷിപ്പ് അവാർഡ്’ നൽകി ആദരിച്ചു.

റേഡിയോ പ്രക്ഷേപണ രംഗത്തെ മികവിനും ജനപ്രിയ അവതരണത്തിനും റേഡിയോ മാംഗോ 91.9-ലെ റേഡിയോ ജോക്കി ആർ.ജെ നീന ‘എക്‌സലൻസ് ഇൻ റേഡിയോ ബ്രോഡ്കാസ്റ്റിംഗ് അവാർഡ്’ ഏറ്റുവാങ്ങി.

വാർത്താ അവതരണത്തിലെ മികവിനും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തിനും മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്ററും ന്യൂസ് ആങ്കറുമായ ആര്യ പി. നായർ ‘ഔട്ട്സ്റ്റാൻഡിംഗ് ന്യൂസ് ആങ്കർ അവാർഡ്’ നേടി.
തങ്ങളുടെ തൊഴിൽ മേഖലകളിൽ അസാധാരണ പ്രകടനം കാഴ്ചവെക്കുകയും സമൂഹത്തിന് പ്രചോദനമാവുകയും ചെയ്ത വനിതാ നേതാക്കളെ ആദരിക്കുന്നതിനാണ് മണപ്പുറം യൂണീക് ടൈംസ് വുമൺ എക്‌സലൻസ് അവാർഡ് സംഘടിപ്പിക്കുന്നത്. സ്വന്തം മേഖലകളിൽ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പുതിയ മാതൃകകൾ സൃഷ്ടിച്ച പ്രതിഭകളെ ആഘോഷിക്കുന്ന വേദിയായി ഈ പുരസ്കാരച്ചടങ്ങ് മാറി.

