മൂന്നാര്: തോട്ടം തൊഴിലാളികള് റോഡ് ഉപരോധിക്കുന്നു
മൂന്നാര്: കുറഞ്ഞ വേതനം 500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികള് നടത്തുന്ന സമരം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി മൂന്നാറിലും പരിസരങ്ങളിലുമായി സമരക്കാര് റോഡ് ഉപരോധിക്കുകയാണ്.
സമരത്തിന്റെ ഭാഗമായി തിരിച്ചറിയല് കാര്ഡും റേഷന് കാര്ഡും ആധാര് കാര്ഡും അധികൃതരെ തിരിച്ചേല്പ്പിക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള് അറിയിച്ചു. അതേസമയം വിഷയത്തില് പരിഹാരം കണ്ടെത്താനായി മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ അധ്യക്ഷതയില് ചൊവ്വാഴ്ച വീണ്ടും ചര്ച്ച നടക്കും.
ബുധനാഴ്ച ചേര്ന്ന പ്ലാന്േറഷന് ലേബര് കമ്മിറ്റി യോഗം പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീണ്ടും ചര്ച്ച നടത്തുന്നത്. കുറഞ്ഞ വേതനം സംബന്ധിച്ച് തോട്ടമുടമകളും തൊഴിലാളികളും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് മൂലമാണ് ചര്ച്ച പരാജയപ്പെടുന്നതെന്ന് തൊഴില് മന്ത്രി ഷിബു ബേബി ജോണ് അറിയിച്ചു.
Photo Courtesy : google/images may subject to copyright

