യഥാര്‍ത്ഥ അസഹിഷ്ണുത ഉണ്ടായത് അടിയന്തരാവസ്ഥക്കാലത്ത്: അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യഥാര്‍ത്ഥ അസഹിഷ്ണുത ഉണ്ടായത് അടിയന്തരാവസ്ഥക്കാലത്താണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അന്ന് അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടെന്നും ജയ്റ്റ്ലി പറഞ്ഞു.
പത്ര സ്വാതന്ത്ര്യത്തിനുപോലും വിലക്ക് ഏര്‍പ്പെടുത്തിയാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസുകാര്‍ക്ക് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും ജയ്റ്റ്ലി വിശദമാക്കി.
അതേസമയം ജയ്റ്റ്ലി ഇന്ദിരാ ഗാന്ധിക്കെതിരെ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Photo courtesy : Google /images may be subject to copyright

