ദിലീപിന്റെ റിമാന്ഡ് ആഗസ്റ്റ് 22 വരെ നീട്ടി
അങ്കമാലി: നടിയെ ആക്രമിച്ച കേസില് നടന് ദിലീപിന്റെ റിമാന്ഡ് ഈ മാസം 22 വരെ നീട്ടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് റിമാന്ഡ് നീട്ടിയത്. സുരക്ഷാ പ്രശ്നങ്ങളാല് വീഡിയോ കോണ്ഫറന്സിംഗ് വഴിയാണ് കോടതി നടപടി ക്രമങ്ങള് നടത്തിയത്. ദിലീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. രക്തസമ്മര്ദ്ദം സാധാരണ നിലയിലാണെന്നും ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജയില് അധികൃതര് അറിയിച്ചു. കേസില് അനുബന്ധ കുറ്റപത്രം സമര്പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള് അന്വേഷണസംഘം. അനുബന്ധ കുറ്റപത്രം സമര്പ്പിക്കുന്നതോടെ നിലവില് പതിനൊന്നാം പ്രതിയായ ദിലീപ് രണ്ടാം പ്രതിയാകും. പള്സര് സുനിയാണ് ഒന്നാം പ്രതി. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കെട്ടുകഥയല്ലെന്നും ഈ മാസം 16ന് മുമ്പ് കേസില് അറസ്റ്റിലായിരിക്കുന്ന വി.ഐ.പി മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കില് താന് വെളിപ്പെടുത്തുമെന്നും പള്സര് സുനി പറഞ്ഞു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കാന് എത്തിച്ചപ്പോളാണ് സുനി ഇക്കാര്യം പറഞ്ഞത്.
Photo Courtesy : Google/images may subject to copyright

