തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും പരിഷ്കാരങ്ങള്‍ക്കുമുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ച ജനങ്ങളുടെ സ്നേഹത്തിനു മുന്നില്‍ തല കുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Photo Courtesy : Google/ images are subject to copyright

