കെ.എം മാണിയും പി.ജെ ജോസഫും നയവഞ്ചകരാണെന്ന് പി.സി ജോര്ജ്
കോട്ടയം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേരള കോണ്ഗ്രസ് ഉണ്ടാവില്ലെന്ന് പി.സി ജോര്ജ് എം.എല്.എ. കേരളാ കോണ്ഗ്രസ് ചെയര്മാന് കെ.എം മാണിയും വര്ക്കിങ് ചെയര്മാന് പി.ജെ ജോസഫും നയവഞ്ചകരാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരെയും ഒരു നുകത്തില് കെട്ടി അടിക്കാമെന്നും അദ്ദേഹം പരിഹസിച്ചു. പണവും മദ്യവും കൊടുത്താണ് കേരള കോണ്ഗ്രസ് മഹാസമ്മേളനത്തില് ആളെ എത്തിച്ചതെന്നും മകനെ രാജാവായി വാഴിക്കാനുള്ള മാണിയുടെ ശ്രമം പൊളിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കേരള കോണ്ഗ്രസ് ഏത് മുന്നണിയിലേക്ക് പോകുമെന്ന തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കെ.എം മാണി അറിയിച്ചു. മുന്നണിപ്രവേശനം സംബന്ധിച്ച് ചാടിക്കയറി തീരുമാനം കൈക്കൊള്ളില്ലെന്നും ഇതിനാവശ്യമായ ചര്ച്ചകള് ഉടന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

