ഓഖി ദുരന്തം: വീഴ്ചയുണ്ടായത് കേന്ദ്ര സര്‍ക്കാരിനാണെന്ന് ജി. സുധാകരന്‍

ഓഖി ദുരന്തം: വീഴ്ചയുണ്ടായത് കേന്ദ്ര സര്‍ക്കാരിനാണെന്ന് ജി. സുധാകരന്‍

 

sudhakaran-759തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ വീഴ്ചയുണ്ടായത് കേന്ദ്ര സര്‍ക്കാരിനാണെന്ന് മന്ത്രി ജി. സുധാകരന്‍. ദുരന്തം മുന്‍കൂട്ടി അറിയാനുള്ള സംവിധാനം ഉണ്ടായിട്ടും അതാത് സമയത്ത് അറിയിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ചപറ്റിയെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം അയക്കുന്നതിന് പകരം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം വീടുകളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവര്‍ ധനസഹായത്തിനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ കുടുംബങ്ങളിലെത്തി നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി 1843 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.