മഹാരാഷ്ട്രയിൽ മാവോയിസ്റ്റ് ആക്രമണത്തില് സൈനികര് കൊല്ലപ്പെട്ട സംഭവം: വന് സുരക്ഷ വീഴ്ച

മഹാരാഷ്ട്രിയിലെ ഗഡ്ച്ചിറോളില് നടന്ന മാവോയിസ്റ്റ് ആക്രമണത്തില് 15 സൈനികര് കൊല്ലപ്പെടാനുണ്ടായ സാഹചര്യം ഇന്റലിജന്സിന്റെ ഭാഗത്തു നിന്നും വന് സുരക്ഷാ വീഴ്ചയുണ്ടായെന്ന് പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ജോലികള് കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെ വാഹനത്തിനെ റോഡില് കുഴിച്ചിട്ട കുഴിബോംബുകള് വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തില് വാഹനം പൂര്ണമായി തകര്ന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സ്വകാര്യവാഹനം ഉപയോഗിച്ചതും ആക്രമണം നടന്നതുമായ സംഭവത്തില് അന്വേഷണം തുടരുകയാണ് റേഞ്ച് ഡിഐജി വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright
