റവ ഹൽവ
ആവശ്യമുള്ള സാധനങ്ങൾ :
റവ – 1 കപ്പ്
പാൽ – 1 1/2 കപ്പ്
പഞ്ചസാര 1/2 കപ്പ്
നെയ്യ് – 1/2 കപ്പ്
അണ്ടിപ്പരിപ്പ് – 10 എണ്ണം
കിസ്സമിസ്സ് – 10 എണ്ണം
ഏലയ്ക്കാപ്പൊടി – ഒരുനുള്ള്
ഉണ്ടാകുന്ന വിധം :
ഒരു നോൺ സ്റ്റിക്ക് പാനെടുത്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തു മാറ്റിവയ്ക്കുക. അതേ നെയ്യിലേക്ക് റവയിട്ട് വറുത്തെടുക്കുക. വറുത്ത റവ ഒരു പരന്ന പാത്രത്തിൽ നിരത്തിയിടുക.
പാൽ തിളപ്പിച്ചശേഷം അതിലേക്ക് വറുത്ത റവ കുറേശ്ശേ ചേർത്ത് കൊടുക്കുക. കട്ട കെട്ടാതിരിക്കാനായി റവ ചേർക്കുമ്പോൾ ഇളക്കി കൊടുത്തുകൊണ്ടേയിരിക്കുക. റവ വെന്തു വരുമ്പോൾ അതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപൊടിയും ചേർത്ത് ഇളക്കുക. നന്നായി കട്ടിയാകുന്നത് വരെ ഇളക്കുക.
പാത്രത്തിൻെറ അരികിൽ നിന്നും വിട്ടുവരുന്ന പാകമാവുമ്പോൾ അടുപ്പിൽ നിന്നും ഇറക്കിവച്ച ശേഷം അതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും, കിസ്സ്മിസ്സും ചേർത്ത്കൊടുക്കുക. ചൂടാറുന്നതിനുമുൻപ് പാത്രത്തിൽ നിരത്തുക. ചൂടാറിയതിന് ശേഷം അണ്ടിപ്പരിപ്പും കിസ്സ്മിസ്സും കൊണ്ട് അലങ്കരിച്ച ശേഷം മുറിച്ചെടുക്കുക. ടേസ്റ്റിയായ റവ ഹൽവ തയ്യാർ.
Photo Courtesy : Google/ images are subject to copyright