നടിയെ ആക്രമിച്ച കേസ്; തുടര്‍ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന എ സുരേശന് രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. ഇതിനായി അഭിഭാഷകരുടെ പാനല്‍ തയാറാക്കി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിരുന്നു.
അതേസമയം തുടര്‍ നടപടികള്‍ക്കായി കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നതാണ്. എന്നാല്‍ പുതിയ പ്രോസിക്യൂട്ടര്‍ കേസ് ഏറ്റെടുത്ത ശേഷം മാത്രമേ ഇനി വിചാരണ പുനരാരംഭിക്കൂ എന്നാണ് വിവരം. പ്രോസിക്യൂട്ടര്‍ നിയമനത്തിനുള്ള നടപടികള്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിക്കുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright

