പത്താമത് എം ബി എ അവാർഡ് പ്രഖ്യാപിച്ചു.
പത്താമത് എം ബി എ അവാർഡ് പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ന് വൈകുന്നേരം കൊച്ചി, ലെ- മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
ഈ വർഷത്തെ എം ബി എ അവാർഡിനർഹനായത് സാബു എം ജേക്കബ് (എം ഡി കിറ്റെക്സ് ഗാർമെൻറ്സ് ) ആണ്. 2000 കോടിക്ക് മുകളിൽ ആസ്തിയും സാമൂഹികക്ഷേമപ്രവർത്തനങ്ങളും നടത്തുന്ന മലയാളി ബിസിനസ്സുകാർക്കാണ് എം ബി എ അവാർഡ് നൽകുന്നത്. ലോകത്തിലെ ഏറ്റവും റിച്ചെസ്റ്റ് ക്ലബ് ആയ FICF (ഫെഡറൽ ഇൻ്റർനാഷണൽ ചേംബർ ഫോറം) ക്ളബിൽ പ്രവേശനം ലഭിക്കും.
ഫിലിം ഡയറക്ടർ സലാം ബാപ്പു, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജെബിത അജിത്, യൂണിക് ടൈംസ് എഡിറ്റർ ഷീജ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഫിലിം, മീഡിയ, ബിസിനസ്സ് രംഗത്തെ പ്രമുഖരുൾപ്പെട്ട മൂന്നംഗസമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പൂർണ്ണമായും സർക്കാരിൻ്റെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുകൊണ്ടായിരിക്കും അവാർഡ് നിശ സംഘടിപ്പിക്കുന്നത്.